ഇന്ത്യൻ കമ്പനികൾക്ക് വൻ തിരിച്ചടി; സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇരുമ്പ് പൈപ്പുകൾക്ക് 29.9% വരെ അധിക നികുതി

ഇന്ത്യൻ നിർമാതാക്കളുടെ പൈപ്പ് കയറ്റുമതി പ്രതിസന്ധിയിൽ

ഇന്ത്യൻ കമ്പനികൾക്ക് വൻ തിരിച്ചടി; സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇരുമ്പ് പൈപ്പുകൾക്ക് 29.9% വരെ അധിക നികുതി

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രത്യേക തരം കാസ്റ്റ് അയണ്‍, ഡക്റ്റൈല്‍ അയണ്‍ പൈപ്പുകള്‍ക്ക് സൗദി സര്‍ക്കാര്‍ ആന്റി-ഡംപിങ് തീരുവ ചുമത്തി. വിദേശ രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് പ്രാദേശിക നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയാകുന്ന രീതി തടയാനും, സൗദിയിലെ ഇരുമ്പ് നിര്‍മാണ കമ്പനികള്‍ക്ക് ന്യായമായ വിപണി അന്തരീക്ഷം ഉറപ്പാക്കാനുമാണ് ഈ നടപടി.

സൗദി വാണിജ്യ മന്ത്രിയും ജനറല്‍ അതോറിറ്റി ഫോര്‍ ഫോറിന്‍ ട്രേഡ് ചെയര്‍മാനുമായ ഡോ. മജീദ് അല്‍ ഖസബിയാണ് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. കുടിവെള്ള വിതരണം, മഴവെള്ള-അഴുക്കുവെള്ള ഓടകള്‍, കാര്‍ഷിക ജലസേചനം, ഫയര്‍ ഫൈറ്റിങ് സംവിധാനങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്നതും, 100 മി.മീ മുതല്‍ 1000 മി.മീ വരെ വ്യാസമുള്ളതുമായ ഡക്റ്റൈല്‍ അയണ്‍ പൈപ്പുകള്‍ക്കാണ് ഈ പുതിയ നികുതി ബാധകമാകുന്നത്.