17,000 അടി ഉയരത്തിൽ ഇൻഡി​ഗോ വിമാനത്തിന് ഇടിമിന്നലേറ്റു: അടിയന്തര ലാൻഡിങ്; യാത്രക്കാർ സുരക്ഷിതർ

17,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് വിമാനത്തിന് മിന്നലേറ്റത്

17,000 അടി ഉയരത്തിൽ ഇൻഡി​ഗോ വിമാനത്തിന് ഇടിമിന്നലേറ്റു: അടിയന്തര ലാൻഡിങ്; യാത്രക്കാർ സുരക്ഷിതർ

ലഖ്നൗ: പട്നയിൽ നിന്ന് ലഖ്നൗവിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റതിനെത്തുടർന്ന് ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ബുധനാഴ്ച രാത്രി 17,000 അടി ഉയരത്തിൽ പറക്കുമ്പോഴായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന 104 യാത്രക്കാരും ആറ് ജീവനക്കാരും പരിക്കുകളില്ലാതെ സുരക്ഷിതരാണ്.

മിന്നലേറ്റതിനെത്തുടർന്ന് വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് നിർദിഷ്ട സമയത്തിനും എട്ട് മിനിറ്റ് മുൻപേ വിമാനം സുരക്ഷിതമായി താഴെയിറക്കാൻ സാധിച്ചു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനകൾക്ക് ശേഷം മാത്രമേ ഇനി വിമാനം സർവീസ് നടത്തുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.