കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് ദാരുണാന്ത്യം
പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പുനലൂർ ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ആമിന ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. പത്തനംതിട്ട ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു
പത്തനംതിട്ട: കോന്നി കൊല്ലൻപടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. പത്തനാപുരം കുന്നിക്കോട് സ്വദേശിയും പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുമായ ആമിന ബീവി (31) ആണ് മരിച്ചത്.
പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പുനലൂർ ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ആമിന ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. പത്തനംതിട്ട ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ആമിനയെ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
എന്നാൽ ആശുപത്രിയിൽ ചികിത്സ നൽകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ സംബന്ധിച്ച് അധികൃതർ പരിശോധന നടത്തിവരികയാണ്.
മരണപ്പെട്ട ആമിന ബീവിയുടെ മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Comments ()