കള്ളാടി ദുരന്തം: അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ചു; ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്
ആനക്കാംപൊയില്‍ - കള്ളാടി തുരങ്കപാത നിര്‍മ്മാണത്തിനിടെയുണ്ടായ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
തിരുവനന്തപുരം: ആനക്കാംപൊയില്‍ - കള്ളാടി തുരങ്കപാത നിര്‍മ്മാണത്തിനിടെയുണ്ടായ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. റവന്യൂ-ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കണ്‍വീനറായ സമിതിയില്‍ ജിയോളജിസ്റ്റ് ഡോ. സി.പി. രാജേന്ദ്രന്‍, എക്കോളജിസ്റ്റ് ഡോ. വിഷ്ണുദാസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പി. പുകഴേന്തി ഐ.എഫ്.എസ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങള്‍. ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുകയാണ് സമിതിയുടെ ലക്ഷ്യം.
അപകടത്തിന്റെ കാരണത്തിലും കരാര്‍ കമ്പനി കരാര്‍ നിബന്ധനകള്‍ ലംഘിച്ചോ എന്നതിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പരിസ്ഥിതി അനുമതിയിലും പരിശോധന നടക്കും. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കി. വിദഗ്ധസംഘം നല്‍കുന്ന റിപ്പോര്‍ട്ട് തുരങ്കപാതയുടെ ഭാവിയില്‍ നിര്‍ണായകമാകും.
അതേസമയം, മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള സഹായധനം സംബന്ധിച്ചും ഉത്തരവ് പുറത്തിറങ്ങി. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Comments ()