സംസ്ഥാനത്ത് കനത്ത മഴ; ശബരിമല യാത്രയിൽ ജാഗ്രത, എട്ട് ജില്ലകളിൽ അവധി

സംസ്ഥാനത്ത് മഴയുടെ ശക്തി തുടരുന്നതിനാൽ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് എട്ട് ജില്ലകളിൽ ജില്ലാ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴ; ശബരിമല യാത്രയിൽ ജാഗ്രത, എട്ട് ജില്ലകളിൽ അവധി

ശബരിമല: സംസ്ഥാനത്ത് കനത്ത മഴയും പമ്പയിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ നിറപുത്തരി ദർശനത്തിനായി ശബരിമലയിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിട്ട ഭക്തർ യാത്രാ തീരുമാനം പുനഃപരിശോധിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർഥിച്ചു. ഇന്നും നാളെയും സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴയുടെ ശക്തി തുടരുന്നതിനാൽ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് എട്ട് ജില്ലകളിൽ ജില്ലാ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

മഴയെ തുടർന്ന് ഇന്ന് നടത്താനിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷയും മാറ്റിവെച്ചു. പുതിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, മഹാത്മാ ഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എ. (സിഎസ്എസ്) പരീക്ഷകളും മേയ് 26-ന് നിശ്ചയിച്ചിരുന്ന പ്രായോഗിക പരീക്ഷകളും മാറ്റിവെച്ചതായി സർവകലാശാല അറിയിച്ചു. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് പ്രസിദ്ധീകരിക്കും.

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങളും തീർഥാടകരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.