കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചിരുന്ന പ്രധാന കണ്ണി പിടിയിൽ; കസ്റ്റഡിയിലെടുത്തത് യുപിയിൽ നിന്ന്

കേരളത്തിലെ വിവിധ മയക്കുമരുന്ന് സംഘങ്ങൾക്ക് ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിക്കുന്നതിൽ റിയാസ് നിർണായക പങ്കുവഹിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. തൃശൂരിൽ ആംബുലൻസിൽ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്.

കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചിരുന്ന പ്രധാന കണ്ണി പിടിയിൽ;   കസ്റ്റഡിയിലെടുത്തത് യുപിയിൽ നിന്ന്

തൃശൂർ: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്ന് എത്തിച്ചിരുന്ന സംഘത്തിലെ പ്രധാന കണ്ണിയെന്ന് പൊലീസ് സംശയിക്കുന്നയാൾ പിടിയിൽ. ഗുരുവായൂർ സ്വദേശി റിയാസ് എന്ന കല്ല് റിയാസിനെയാണ് തൃശൂർ സിറ്റി ഡാൻസാഫ് സംഘം ഉത്തർപ്രദേശിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

കേരളത്തിലെ വിവിധ മയക്കുമരുന്ന് സംഘങ്ങൾക്ക് ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിക്കുന്നതിൽ റിയാസ് നിർണായക പങ്കുവഹിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. തൃശൂരിൽ ആംബുലൻസിൽ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്.

സൈറൺ മുഴക്കി എത്തിയ ആംബുലൻസ് തടഞ്ഞ് നടത്തിയ പരിശോധനയിൽ 250 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ പൊലീസ് തന്നെ അന്വേഷിക്കുന്ന വിവരം അറിഞ്ഞ റിയാസ് ഒളിവിൽ പോയെന്നാണ് വിവരം.

കഴിഞ്ഞ രണ്ട് മാസമായി ഇയാൾ ഒളിവിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിനൊടുവിലാണ് ഉത്തർപ്രദേശിൽ നിന്ന് ഇയാളെ പിടികൂടിയത്. തുടർന്ന് റിയാസിനെ തൃശൂരിലെത്തിച്ചു.

കേസുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് വിതരണ ശൃംഖലയിലെ കൂടുതൽ ആളുകളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരി എത്തിക്കുന്നതിൽ റിയാസിന്റെ പങ്കും ഇയാളുമായി ബന്ധമുള്ള മറ്റ് കണ്ണികളും വിശദമായി പരിശോധിച്ചുവരികയാണ്.