മകളെ വിവാഹം കഴിച്ചു നൽകാത്തതിന് വൈരാഗ്യം; തിരുവനന്തപുരത്ത് സിനിമ സ്റ്റൈൽ തട്ടിക്കൊണ്ട് പോകൽ

തിരുവനന്തപുരം സ്വദേശികളായ സുധീഷ്, ഷംനാദ് എന്നിവരുള്‍പ്പെടെയുള്ള പ്രതികളെയാണ് പൊലീസ് തിരയുന്നത്.

മകളെ വിവാഹം കഴിച്ചു നൽകാത്തതിന് വൈരാഗ്യം; തിരുവനന്തപുരത്ത് സിനിമ സ്റ്റൈൽ തട്ടിക്കൊണ്ട് പോകൽ

തിരുവനന്തപുരം: കിളിമാനൂരില്‍ സിനിമയെ വെല്ലുന്ന രീതിയില്‍ തട്ടിക്കൊണ്ടുപോകല്‍. കേസില്‍ പ്രതികള്‍ക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചു. തിരുവനന്തപുരം സ്വദേശികളായ സുധീഷ്, ഷംനാദ് എന്നിവരുള്‍പ്പെടെയുള്ള പ്രതികളെയാണ് പൊലീസ് തിരയുന്നത്. അനില്‍കുമാര്‍ എന്നയാളെ തട്ടിക്കൊണ്ടുപോയി, നിര്‍മ്മാണം നടക്കുന്ന ഒരു വീട്ടിലെ സൗണ്ട് പ്രൂഫ് മുറിയില്‍ ചങ്ങല കൊണ്ട് ബന്ധിച്ചായിരുന്നു പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

അനില്‍കുമാറിന്റെ മകന്‍ അച്ചുവിനെയും സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി പ്രതികള്‍ അക്രമിച്ചു. അനില്‍കുമാറിന്റെ കൈ തല്ലിയൊടിച്ച അക്രമിസംഘം, പ്ലെയര്‍ ഉപയോഗിച്ച് മകന്റെ വിരലുകള്‍ക്കും പരിക്കേല്‍പ്പിച്ചു. അനില്‍കുമാറിന്റെ മകളെ വിവാഹം കഴിച്ചുനല്‍കാത്തതിലുള്ള വിരോധമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇതിനിടെ അനില്‍കുമാറിന്റെ ഭാര്യയെക്കൂടി തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും പൊലീസിന്റെ കൃത്യമായ ഇടപെടല്‍ കാരണം അത് പരാജയപ്പെടുകയായിരുന്നു.