ഗൾഫ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ലഗേജിൽ ഇവയുണ്ടെങ്കിൽ വിമാനത്താവളത്തിൽ കുടുങ്ങും; യുഎഇ കസ്റ്റംസ് മുന്നറിയിപ്പ്
സ്കസ്, ചില കളിപ്പാട്ടങ്ങൾ, മരുന്നുകൾ തുടങ്ങി സാധാരണമായി കരുതുന്ന പല വസ്തുക്കളും യുഎഇയിൽ നിരോധിക്കപ്പെട്ടവയാണ്.
യുഎഇ: യുഎഇയിലേക്ക് (ദുബായ്, അബുദാബി, ഷാര്‍ജ) യാത്ര ചെയ്യുന്ന പ്രവാസികളും വിനോദസഞ്ചാരികളും തങ്ങളുടെ ലഗേജുകള്‍ പാക്ക് ചെയ്യുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് വിമാനത്താവള അധികൃതരും കസ്റ്റംസും മുന്നറിയിപ്പ് നല്‍കി.
നമ്മള്‍ സാധാരണയായി കരുതുന്ന പല സാധനങ്ങളും സുരക്ഷാ പരിശോധനയില്‍ പിടിച്ചെടുക്കപ്പെടാന്‍ സാധ്യതയുണ്ട്. മാത്രമല്ല, ചില നിരോധിത വസ്തുക്കള്‍ കൈവശം വയ്ക്കുന്നത് കടുത്ത നിയമനടപടികള്‍ക്കും പിഴയ്ക്കും കാരണമായേക്കാം.
നിരോധിത/നിയന്ത്രിത വസ്തുക്കളുടെ വിശദാംശങ്ങള്‍
കളിപ്പാട്ടങ്ങളും വ്യാജ ആയുധങ്ങളും:
തോക്കിന് സമാനമായ കളിപ്പാട്ടങ്ങള്‍, അമ്പും വില്ലും, ഡാര്‍ട്ടുകള്‍ തുടങ്ങിയവ ഹാന്‍ഡ് ലഗേജില്‍ കണ്ടാല്‍ സെക്യൂരിറ്റി വിഭാഗം പിടിച്ചെടുക്കുന്നതാണ്.
പോപ്പി വിത്തുകള്‍ (കസകസ):
ഇന്ത്യന്‍ അടുക്കളകളില്‍ സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന പോപ്പി വിത്തുകള്‍ക്ക് (ജീുു്യ ലെലറ)െ യുഎഇയില്‍ പൂര്‍ണ്ണ നിരോധനമുണ്ട്. ലഹരിമരുന്നുകളുടെ പട്ടികയിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തില്‍ ചേര്‍ത്ത രൂപത്തിലായാല്‍ പോലും പോപ്പി വിത്തുകള്‍ കൊണ്ടുപോകുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്.
പന്നിയിറച്ചി ഉല്‍പ്പന്നങ്ങള്‍:
പന്നിയിറച്ചിയും അതുകൊണ്ടുണ്ടാക്കുന്ന ലാര്‍ഡ്, ജെലാറ്റിന്‍, ബേക്കണ്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളും കസ്റ്റംസ് വഴി രാജ്യത്തേക്ക് കടത്താന്‍ അനുവാദമില്ല.
കടുത്ത മണമുള്ള പഴങ്ങള്‍:
ഇത്തിഹാദ് എയര്‍വേസ് ഉള്‍പ്പെടെയുള്ള ചില വിമാനക്കമ്പനികള്‍ കടുത്ത മണമുള്ള പഴങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചക്ക, ദുരിയാന്‍, ചമ്പടക് തുടങ്ങിയ പഴങ്ങള്‍ വിമാനത്തില്‍ കൊണ്ടുപോകാന്‍ പാടില്ല.
മരുന്നുകളും ലഹരി വസ്തുക്കളും:
മറ്റ് രാജ്യങ്ങളില്‍ നിയമവിധേയമായ പല മരുന്നുകളും യുഎഇയില്‍ നിയന്ത്രിത വസ്തുക്കളാണ്. ഡോക്ടറുടെ വ്യക്തമായ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാത്തതും ലഹരി/സൈക്കോട്രോപിക് ഗണത്തില്‍പ്പെടുന്നതുമായ മരുന്നുകള്‍ക്ക് പ്രത്യേക അനുമതി ആവശ്യമാണ്. കൂടാതെ കഞ്ചാവ്, സിബിഡി (ഇആഉ) ഓയിലുകള്‍ എന്നിവ രാജ്യത്ത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.
വിവിധ വിമാനത്താവളങ്ങളിലെ പ്രത്യേക നിരോധനങ്ങള്‍
ദുബായ് എയര്‍പോര്‍ട്ട്: ലഹരിമരുന്നുകള്‍, ചൂതാട്ട ഉപകരണങ്ങള്‍, അനുമതിയില്ലാത്ത പുസ്തകങ്ങള്‍/ചിത്രങ്ങള്‍, വ്യാജ കറന്‍സികള്‍, ആനക്കൊമ്പ് തുടങ്ങിയവ.
ഷാര്‍ജ എയര്‍പോര്‍ട്ട്: 6 സെന്റീമീറ്ററില്‍ കൂടുതല്‍ നീളമുള്ള കത്തികള്‍, കത്രിക, പടക്കങ്ങള്‍, കംപ്രസ്ഡ് ഓക്സിജന്‍ സിലിണ്ടറുകള്‍, ഫയര്‍ എക്സ്റ്റിംഗുഷറുകള്‍.
അബുദാബി എയര്‍പോര്‍ട്ട്: തീപിടിക്കാന്‍ സാധ്യതയുള്ള ദ്രാവകങ്ങള്‍, വിഷവസ്തുക്കള്‍, കെമിക്കലുകള്‍, വ്യാജ ആയുധങ്ങള്‍.
Comments ()