മട്ടന്നൂരിൽ കാർ അപകടം; നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് യുവാവ് മരിച്ചു
ബുധനാഴ്ച പുലർച്ചെ 1.15ഓടെയാണ് അപകടം നടന്നത്. ഇരിട്ടിയിൽ നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചശേഷം മറിഞ്ഞതായാണ് പൊലീസ് അറിയിച്ചത്.
കണ്ണൂർ: ഇരിട്ടി–മട്ടന്നൂർ റോഡിൽ കളറോഡ് ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കൂത്തുപറമ്പ് മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാംകോട്ട് ഹൗസിൽ ജയരാജിന്റെ മകൻ സി. സായന്ത് (25) ആണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ 1.15ഓടെയാണ് അപകടം നടന്നത്. ഇരിട്ടിയിൽ നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചശേഷം മറിഞ്ഞതായാണ് പൊലീസ് അറിയിച്ചത്.
അപകടസമയത്ത് കാറിലുണ്ടായിരുന്ന അഭിരാം, ഹൃഷിരാജ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ പുറത്തെടുത്ത് കണ്ണൂർ ചാല ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമിതവേഗം, മഴ മൂലം റോഡ് വഴുക്കലായിരുന്നത്, ഡ്രൈവർ ഉറങ്ങിപ്പോയിരിക്കാനുള്ള സാധ്യത എന്നിവ അപകടത്തിന് കാരണമായിരിക്കാമെന്നാണ് മട്ടന്നൂർ പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Comments ()