ഇത്തിഹാദ് റെയില്‍ യു.എ.ഇയുടെ വികസനക്കുതിപ്പിലെ സുവര്‍ണ്ണ നാഴികക്കല്ല്: കിഷോര്‍കുമാര്‍

ഇത്തിഹാദ് റെയിലിന്റെ ഉദ്ഘാടനത്തെക്കുറിച്ച് UAE ഏക പ്രസിഡന്റ് ശ്രീ കിഷോര്‍ കുമാര്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ വാക്കുകള്

ഇത്തിഹാദ് റെയില്‍ യു.എ.ഇയുടെ വികസനക്കുതിപ്പിലെ സുവര്‍ണ്ണ നാഴികക്കല്ല്:  കിഷോര്‍കുമാര്‍
മാനേജിംഗ് ഡയറക്ടര്‍, വിന്റര്‍പ്ലസ് ഇന്റീരിയര്‍ ഡിസൈന്‍ വര്‍ക്‌സ് എല്‍എല്‍സി, ദുബായ്

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്രാ ട്രെയിന്‍ സര്‍വീസ് നാളെ ആരംഭിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുകൊണ്ടാണ് സര്‍വീസ് നടത്തുക. യുഎഇയിലെ പ്രവാസികളും സ്വദേശികളും ഒരുപോലെ കാത്തിരുന്ന ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്രാ സര്‍വീസ് നാളെ ആരംഭിക്കാനിരിക്കെ രാജ്യത്തുടനീളം വലിയ ആവേശമാണ് പ്രകടമാകുന്നത്. യു.എ.ഇയുടെ പൊതുഗതാഗത ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമെന്നാണ് അധികൃതരും പൊതുജനങ്ങളും ഈ നാഴികക്കല്ലിനെ വിശേഷിപ്പിക്കുന്നത്. റോഡ് മാര്‍ഗ്ഗമുള്ള യാത്രാക്ലേശങ്ങള്‍ക്കും സമയനഷ്ടത്തിനും ഇതൊരു ശാശ്വത പരിഹാരമാകുമെന്നാണ് യാത്രക്കാരുടെ വിലയിരുത്തല്‍.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി യു.എ.ഇയില്‍ താമസിക്കുന്ന പ്രമുഖ പ്രവാസി കിഷോര്‍ കുമാറിന്റെ വാക്കുകള്‍ ഇപ്പോള്‍ ഈ ചരിത്ര നിമിഷത്തില്‍ പ്രവാസലോകത്തിന്റെ മൊത്തത്തിലുള്ള വികാരമായി മാറുകയാണ്.

സ്വന്തം നാടിനേക്കാള്‍ കൂടുതല്‍ കാലം യു.എ.ഇയില്‍ ജീവിക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് അദ്ദേഹം ഇത്തിഹാദ് റെയിലിനെ നോക്കിക്കാണുന്നത്. 1996 മുതല്‍ ഈ മണ്ണില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍, യു.എ.ഇ കൈവരിച്ച ഓരോ ചരിത്രപരമായ വളര്‍ച്ചയും ദുബായ് മെട്രോ ഉള്‍പ്പെടെയുള്ള വികസനങ്ങളും വളരെ അടുത്തുനിന്ന് കണ്ടറിഞ്ഞ അനുഭവ സമ്പത്ത് അദ്ദേഹത്തിനുണ്ട്.

ഇത്തിഹാദ് റെയിലിന്റെ ഉദ്ഘാടനത്തെക്കുറിച്ച് കിഷോര്‍ കുമാര്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ വാക്കുകള്‍ താഴെ നല്‍കുന്നു:

'കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി 1996 മുതല്‍ഈ യു.എ.ഇ. മണ്ണില്‍ ജീവിക്കുന്ന ഒരാളാണ് ഞാന്‍. എന്റെ സ്വന്തം നാടിനേക്കാള്‍ കൂടുതല്‍ കാലം ഞാന്‍ ജീവിച്ചതും വളര്‍ന്നതും ഈ രാജ്യത്താണ്. അതുകൊണ്ടുതന്നെ, ദുബായ് മെട്രോ ഉള്‍പ്പെടെ യു.എ.ഇ. കൈവരിച്ച ഓരോ ചരിത്രപരമായ വളര്‍ച്ചയും വികസനവും വളരെ അടുത്തുനിന്ന് കണ്ടറിഞ്ഞ ഒരാളെന്ന നിലയില്‍, ഉദ്ഘാടനം ചെയ്യപ്പെടുന്ന ഇത്തിഹാദ് റെയിലിന്റെ ഈ നിമിഷം എന്നെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്.

യു.എ.ഇ.യിലെ ആദരണീയരും ദീര്‍ഘവീക്ഷണമുള്ളവരുമായ ഭരണാധികാരികളുടെയും ഊര്‍ജ്ജസ്വലമായ നേതൃത്വമാണ് ഈ രാജ്യത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചത്. ജനങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി അറിഞ്ഞ്, അസാധ്യമായ കാര്യങ്ങളെപ്പോലും അതിവേഗം യാഥാര്‍ത്ഥ്യമാക്കുന്ന ഇവിടുത്തെ ഭരണശൈലി എപ്പോഴും വിസ്മയത്തോടെ മാത്രമേ നോക്കിക്കാണാന്‍ സാധിക്കൂ.

ഈ രാജ്യത്തിന്റെ വികസനക്കുതിപ്പിലെ ഏറ്റവും സുപ്രധാനമായ ഒരു നാഴികക്കല്ലാണ് ഇത്തിഹാദ് റെയില്‍. ദീര്‍ഘവീക്ഷണവും കൃത്യമായ ആസൂത്രണവും കൈമുതലാക്കി യു.എ.ഇ. നടപ്പിലാക്കുന്ന ഈ പദ്ധതി ലോകത്തിന് തന്നെ ഒരു വലിയ പാഠപുസ്തകമാണ്. ഈ മഹത്തായ സംരംഭത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നതിനൊപ്പം, ഈ രാജ്യത്തിന്റെ വികസന യാത്രകള്‍ക്ക് ഒരു പ്രവാസി എന്ന നിലയില്‍ എന്റെ എല്ലാവിധ പിന്തുണയും.'

കിഷോര്‍കുമാര്‍

മാനേജിംഗ് ഡയറക്ടര്‍, വിന്റര്‍പ്ലസ് ഇന്റീരിയര്‍ ഡിസൈന്‍ വര്‍ക്‌സ് എല്‍എല്‍സി, ദുബായ്