കൊച്ചിയിൽ വായുമലിനീകരണം അതീവ ഗുരുതരം; എട്ട് സിഗററ്റുകള്‍ വലിക്കുന്നതിന് തുല്യം

തൃപ്പൂണിത്തുറ, വൈറ്റില, ഇരുമ്പനം, അമ്പലമുകള്‍, ഏലൂര്‍ മേഖലകളിലാണ് ഉയര്‍ന്ന മലിനീകരണം രേഖപ്പെടുത്തിയിരിക്കുന്നത്.

കൊച്ചിയിൽ വായുമലിനീകരണം അതീവ ഗുരുതരം; എട്ട് സിഗററ്റുകള്‍ വലിക്കുന്നതിന് തുല്യം

കൊച്ചി: കൊച്ചിയിൽ വായു മലിനീകരണം അതിരൂക്ഷമായതായി റിപ്പോർട്ട്. വായു ഗുണനിലവാര സൂചിക (AQI) 188 വരെ ഉയർന്നത് നഗരവാസികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവിൽ ലോകത്ത് ഏറ്റവുമധികം വായു മലിനീകരണമുള്ള നഗരങ്ങളുടെ പട്ടികയിൽ 91-ാം സ്ഥാനത്താണ് കൊച്ചി.

നഗരത്തിലെ വായു ശ്വസിക്കുന്നത് ദിവസം എട്ട് സിഗററ്റുകൾ വലിക്കുന്നതിന് തുല്യമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. തൃപ്പൂണിത്തുറ, വൈറ്റില, ഇരുമ്പനം, അമ്പലമുകൾ, ഏലൂർ എന്നീ മേഖലകളിലാണ് ഏറ്റവും ഉയർന്ന മലിനീകരണം രേഖപ്പെടുത്തിയിട്ടുള്ളത്. ഈയടുത്തിടെ കൊച്ചിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന എ.ക്യു.ഐ നിരക്ക് 248 ആണ്. നിലവിൽ 153 ആയി തുടരുന്ന വായു ഗുണനിലവാരം വരും മണിക്കൂറുകളിൽ 200 കവിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.