25 വർഷമായി ഒമാനിൽ വ്യവസായി; കോട്ടയം സ്വദേശി ഒമാനിൽ അന്തരിച്ചു

റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

25 വർഷമായി ഒമാനിൽ വ്യവസായി; കോട്ടയം സ്വദേശി ഒമാനിൽ അന്തരിച്ചു

മസ്‌കറ്റ്: കോട്ടയം ചെങ്കളം സൗത്ത് സ്വദേശിയായ പ്രവാസി ഒമാനിൽ അന്തരിച്ചു. അൽമാസ് മൻസിലിൽ പരീത് കുട്ടിയുടെയും ആയിഷയുടെയും മകൻ സിയാദ് കെ.പി. (48) ആണ് നിര്യാതനായത്. തിങ്കളാഴ്ച രാവിലെ റൂവിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 25 വർഷത്തോളമായി ഒമാനിലെ മുസന്നയിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു അദ്ദേഹം.

റസീന സിയാദാണ് ഭാര്യ. മക്കൾ: അൽസാബിത്, അൽഹംദാൻ. ആശുപത്രി നടപടികൾക്കും നിയമനടപടികൾക്കും ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ മസ്‌കറ്റ് കെ.എം.സി.സി ഭാരവാഹികളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.