മൈസൂരുവിൽ കണ്ണൂർ കെഎസ്ആർടിസി ബസ് ലോറിയിലിടിച്ച് അപകടം: ഡ്രൈവർക്കും കണ്ടക്ടർക്കുമടക്കം 9 പേർക്ക് പരിക്ക്
മൈസൂരുവിന് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഒൻപതുപേർക്ക് പരിക്കേറ്റു.
മൈസൂരുവിന് സമീപം കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് ചരക്കുലോറിയുമായി കൂട്ടിയിടിച്ച് ഒൻപതുപേർക്ക് പരിക്കേറ്റു. ചന്നപട്ടണയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്. ഇന്നലെ രാത്രി കണ്ണൂർ ഡിപ്പോയിൽനിന്ന് പുറപ്പെട്ട ബസ് മുന്നിൽ പോകുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ, കണ്ടക്ടർ, ഒരു യാത്രക്കാരൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. നിസ്സാര പരിക്കുകളേറ്റ മൂന്ന് യാത്രക്കാർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടെങ്കിലും മറ്റുള്ളവർ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ മാസം ഇതിനടുത്തുള്ള രാമനഗരയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരണപ്പെട്ടിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് വീണ്ടും അതേ മേഖലയിൽ മറ്റൊരു സൂപ്പർ ഡീലക്സ് ബസ് കൂടി അപകടത്തിൽപ്പെടുന്നത്. അപകടത്തെക്കുറിച്ച് കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments ()