കെഎസ്ആർടിസി ബസിന്റെ പിന്നിലെ ചക്രം ദേഹത്ത് കയറിയിറങ്ങി; 65കാരിക്ക് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം രാവിലെ 7.45ഓടെയായിരുന്നു അപകടം. ബസ് സ്റ്റോപ്പിൽ നിന്ന് കെബിപിഎസ് ഭാഗത്തേക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് തൃപ്പൂണിത്തുറ-ആലുവ റൂട്ടിൽ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് സതിയെ ഇടിച്ചത്.

കെഎസ്ആർടിസി ബസിന്റെ പിന്നിലെ ചക്രം ദേഹത്ത് കയറിയിറങ്ങി; 65കാരിക്ക് ദാരുണാന്ത്യം

കൊച്ചി: കെബിപിഎസ് ജങ്ഷന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ചു. ബ്രഹ്മപുരം വെണ്ണിത്തടം സ്വദേശിനി ടി.വി. സതി ആണ് മരിച്ചത്. 65 വയസ്സായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ 7.45ഓടെയായിരുന്നു അപകടം. ബസ് സ്റ്റോപ്പിൽ നിന്ന് കെബിപിഎസ് ഭാഗത്തേക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് തൃപ്പൂണിത്തുറ-ആലുവ റൂട്ടിൽ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് സതിയെ ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സതിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങിയതായി വിവരം. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.

മൃതശരീരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ് രാജൻ. മക്കൾ രഞ്ജിത് പി. രാജൻ, രഞ്ജിനി. മരുമകൻ എൻ.ബി. വിനീത്. സംസ്കാരം ഞായറാഴ്ച വൈകിട്ട് നാലിന് അത്താണി ശ്മശാനത്തിൽ നടക്കും.