പ്രിയദർശിനി സൗജന്യ യാത്ര: സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒതുക്കുങ്ങൽ പഞ്ചായത്ത്
സൗജന്യ യാത്ര മുൻഗണന ക്രമത്തിൽ നൽകാൻ പദ്ധതി പുനഃപരിശോധിക്കണമെന്നാണ് പ്രമേയത്തിൽ ആവശ്യം.
മലപ്പുറം: ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തിലെ 23-ാം വാര്‍ഡ് മുസ്ലിം ലീഗ് പ്രതിനിധി എം.കെ. കമറുദ്ദീന്‍ അവതരിപ്പിച്ച പുതിയ പ്രമേയത്തില്‍, പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നു. സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതിനെ തുടര്‍ന്ന് ഉടമകളും തൊഴിലാളികളും നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ചാണ് പ്രമേയം അവതരിപ്പിച്ചത്.
സ്ഥിരവരുമാനവും കൃത്യമായ ആനുകൂല്യങ്ങളും ലഭിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ പ്രിയദര്‍ശിനി പദ്ധതിയിലെ സൗജന്യ യാത്ര ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കണമെന്നും, അര്‍ഹതപ്പെട്ടവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ മാത്രം പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കണമെന്നുമാണ് പഞ്ചായത്ത് യോഗത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments ()