കുവൈത്ത് എയർവേയ്‌സിന്റെ കാർഗോ സർവീസ് നിർത്തിയെന്ന റിപ്പോർട്ടുകൾ വ്യാജം; വ്യക്തമാക്കി കമ്പനി

നിലവിൽ കാർഗോ സർവീസുകൾ പതിവുപോലെ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതരുമായി ആവശ്യമായ ഏകോപനം നടത്തിയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും കുവൈത്ത് എയർവേയ്‌സ് അറിയിച്ചു

കുവൈത്ത് എയർവേയ്‌സിന്റെ കാർഗോ സർവീസ് നിർത്തിയെന്ന റിപ്പോർട്ടുകൾ വ്യാജം; വ്യക്തമാക്കി കമ്പനി

കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്‌സിന്റെ എയർ കാർഗോ സർവീസുകൾ നിർത്തിവച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ദേശീയ വിമാനക്കമ്പനി. കാർഗോ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ സുരക്ഷാ കാരണങ്ങളാൽ തടസ്സപ്പെട്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും കമ്പനി തള്ളി.

നിലവിൽ കാർഗോ സർവീസുകൾ പതിവുപോലെ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതരുമായി ആവശ്യമായ ഏകോപനം നടത്തിയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. നിശ്ചിത പ്രവർത്തന നടപടിക്രമങ്ങളും സുരക്ഷാ ചട്ടങ്ങളും കർശനമായി പാലിച്ചാണ് ഓരോ കാർഗോ സർവീസും നടത്തുന്നതെന്നും കമ്പനി വ്യക്തമാക്കി.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയ അധികൃതർ, കുവൈത്ത് എയർവേയ്‌സിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്ന് പൊതുജനങ്ങളോടും യാത്രക്കാരോടും അഭ്യർത്ഥിച്ചു.