ലൈസൻസ് ഇനി മൊബൈലിൽ; കുവൈറ്റിൽ പുതിയ ഡിജിറ്റൽ സേവനവുമായി സഹൽ ആപ്പ്

ഔദ്യോഗിക പ്ലാറ്റ്ഫോമായ 'സഹല്‍' ആപ്പിലൂടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഡിജിറ്റല്‍ പതിപ്പ് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം കുവൈറ്റ് സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

ലൈസൻസ് ഇനി മൊബൈലിൽ; കുവൈറ്റിൽ പുതിയ ഡിജിറ്റൽ സേവനവുമായി സഹൽ ആപ്പ്

കുവൈറ്റ്: കുവൈറ്റില്‍ ഇനി മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയ്യില്‍ കരുതേണ്ടതില്ല. ഔദ്യോഗിക പ്ലാറ്റ്ഫോമായ 'സഹല്‍' ആപ്പിലൂടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഡിജിറ്റല്‍ പതിപ്പ് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം കുവൈറ്റ് സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഈ പുതിയ സേവനത്തിലൂടെ ലൈസന്‍സിന്റെ ഇലക്ട്രോണിക് കോപ്പി സ്മാര്‍ട്ട്ഫോണില്‍ സൂക്ഷിക്കാനും പരിശോധനാ സമയങ്ങളില്‍ വേഗത്തില്‍ ഹാജരാക്കാനും സാധിക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, പേപ്പര്‍ രേഖകളുടെ ഉപയോഗം കുറയ്ക്കുക, ഡിജിറ്റല്‍ വല്‍ക്കരണം വേഗത്തിലാക്കുക എന്നിവയാണ് ഈ നീക്കത്തിന് പിന്നില്‍. പുതിയ സംവിധാനം നിലവില്‍ വന്നതോടെ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെടുമെന്ന ആശങ്കയില്ലാതെ യാത്ര ചെയ്യാന്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിയും.