പ്രവാസമണ്ണിൽ ഓണപ്പൂക്കാലം; കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ വിപുലമായ ആഘോഷം

ചെണ്ടമേളത്തിന്റെ താളത്തിൽ നടന്ന ആഘോഷ ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് എംബസി ഓഡിറ്റോറിയത്തിൽ ഇന്ത്യൻ സമൂഹാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. കേരളത്തിന്റെ സംസ്കാരവും ഓണത്തിന്റെ പാരമ്പര്യവും പരിചയപ്പെടുത്തുന്ന നിരവധി പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി നടന്നു

പ്രവാസമണ്ണിൽ ഓണപ്പൂക്കാലം; കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ വിപുലമായ ആഘോഷം

കുവൈത്ത് സിറ്റി: കേരളത്തിന്റെ തനത് കലാ-സാംസ്കാരിക പാരമ്പര്യത്തിന് നിറം പകർന്ന് കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ വിപുലമായ ഓണാഘോഷം. മലയാളി സമൂഹത്തിന്റെ സഹകരണത്തോടെ സെപ്റ്റംബർ 11നാണ് എംബസി അങ്കണത്തിൽ പരിപാടികൾ സംഘടിപ്പിച്ചത്.

ചെണ്ടമേളത്തിന്റെ താളത്തിൽ നടന്ന ആഘോഷ ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് എംബസി ഓഡിറ്റോറിയത്തിൽ ഇന്ത്യൻ സമൂഹാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. കേരളത്തിന്റെ സംസ്കാരവും ഓണത്തിന്റെ പാരമ്പര്യവും പരിചയപ്പെടുത്തുന്ന നിരവധി പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി നടന്നു.

ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളമത്സരവും പായസം തയ്യാറാക്കൽ മത്സരവും സംഘടിപ്പിച്ചിരുന്നു. മലയാളി സമൂഹാംഗങ്ങൾ മത്സരങ്ങളിൽ ആവേശത്തോടെ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിൽ വിജയികളായവർക്ക് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പാരമിത ത്രിപാഠി സമ്മാനങ്ങൾ വിതരണം ചെയ്തു.

കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ഓണത്തിന്റെ സന്തോഷവും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പങ്കുവെക്കുന്ന വേദിയായി എംബസിയിലെ ആഘോഷം മാറി.