കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ; ആശങ്ക

പാലക്കാട്- തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാന്‍ തുരങ്കം.

കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ; ആശങ്ക

തൃശ്ശൂര്‍: ആശങ്കയിലായി കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചില്‍. തുരങ്ക ഭാഗത്ത് രണ്ടിടങ്ങളിലായാണ് മണ്ണിടിഞ്ഞിരിക്കുന്നത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

പാലക്കാട്- തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാന്‍ തുരങ്കം. ഈ തുരങ്കത്തിന്റെ മുകള്‍ ഭാഗത്തായി രണ്ടിടത്താണ് മണ്ണിടിഞ്ഞത്. ഹൈവേ കണ്‍ട്രോള്‍ റൂമിലെ പട്രോളിങ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.