നെടുമ്പാശേരി വാഹനാപകടം; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതിയായ 19കാരൻ മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്തു.
കൊച്ചി: നെടുമ്പാശേരിയിൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയായ 19കാരൻ മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സാംബശിവറാവു സസ്പെൻഡ് ചെയ്തു. കടവന്ത്രയിലെ 'ദയ ബാർ', പാലാരിവട്ടത്തെ 'മൺസൂൺ എംപ്രസ്', നെടുമ്പാശേരിയിലെ 'ഹോട്ടൽ മാരിയട്ട്' എന്നീ സ്ഥാപനങ്ങളുടെ ലൈസൻസുകളാണ് റദ്ദാക്കിയത്. പ്രതി സുഹൈൽ ഈ ബാറുകളിൽ നിന്നാണ് മദ്യപിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
Comments ()