ബഹ്‌റൈനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബഹ്‌റൈനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

ബഹ്‌റൈനിൽ മലയാളി പ്രവാസിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി ജിബു ജോർജ് (44) ആണ് മരണമടഞ്ഞത്. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബഹ്‌റൈനിൽ നിരവധി പ്രവാസികളുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ വീണ്ടുമൊരു ദാരുണ സംഭവം കൂടി ഉണ്ടായത് പ്രവാസി സമൂഹത്തിൽ വലിയ നൊമ്പരവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ടവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.