ലോറി നിയന്ത്രണം വിട്ട് വീടിന് സമീപത്തേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

ശനിയാഴ്ച രാവിലെയായിരുന്നു അപകടം. ചെങ്കല്ല് ഇറക്കിയ ശേഷം ലോറി മുന്നോട്ട് എടുക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. റോഡിൽ നിന്ന് തെന്നിമാറിയ വാഹനം താഴെയുണ്ടായിരുന്ന വീടിന്റെ അരികിലേക്ക് മറിയുകയായിരുന്നു.

ലോറി നിയന്ത്രണം വിട്ട് വീടിന് സമീപത്തേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

കാസർകോട്: മടിക്കൈ കാഞ്ഞിരപ്പൊയിലിൽ നിയന്ത്രണം വിട്ട ലോറി വീടിന് സമീപത്തേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ചായ്യോം സ്വദേശി സാദിഖ് (40) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെയായിരുന്നു അപകടം. ചെങ്കല്ല് ഇറക്കിയ ശേഷം ലോറി മുന്നോട്ട് എടുക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. റോഡിൽ നിന്ന് തെന്നിമാറിയ വാഹനം താഴെയുണ്ടായിരുന്ന വീടിന്റെ അരികിലേക്ക് മറിയുകയായിരുന്നു.

അപകടത്തിന്റെ ശക്തമായ ശബ്ദം കേട്ടതോടെ വീട്ടിലുണ്ടായിരുന്നവർ ഉടൻ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. ലോറി വീടിന്റെ അടുക്കള ഭാഗത്താണ് ഇടിച്ചുകയറിയത്. കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്