ന്യൂനമർദം ശക്തമാകുന്നു, മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡിഷയ്ക്കും മുകളിലായി രൂപപ്പെട്ട ന്യൂനമർദമാണ് സംസ്ഥാനത്തെ മഴയ്ക്ക് പ്രധാന കാരണം. ഇതിന്റെ സ്വാധീനം മൂലം ഇന്ന് മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.

ന്യൂനമർദം ശക്തമാകുന്നു, മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെ വടക്കൻ ജില്ലകളിൽ മാത്രമുണ്ടായിരുന്ന മഴ മുന്നറിയിപ്പ് പുതുക്കിയതോടെ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. മഴയ്ക്കൊപ്പം ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡിഷയ്ക്കും മുകളിലായി രൂപപ്പെട്ട ന്യൂനമർദമാണ് സംസ്ഥാനത്തെ മഴയ്ക്ക് പ്രധാന കാരണം. ഇതിന്റെ സ്വാധീനം മൂലം ഇന്ന് മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.

അതേസമയം, നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള പ്രത്യേക മുന്നറിയിപ്പില്ല. നാളെ മുതൽ വ്യാഴാഴ്ച വരെ വിവിധ ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.