ഗാർഹിക എൽപിജി ബുക്കിംഗ് ഇടവേള കുറയ്ക്കണം: കേന്ദ്രത്തിന് കത്തുമായി അനൂപ് ജേക്കബ്
ഓണക്കാലത്ത് ഗാർഹിക പാചക വാതക വിതരണത്തിനുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി കേന്ദ്ര പെട്രോളിയം മന്ത്രിക്ക് കത്തയച്ചു.
തിരുവനന്തപുരം: ഓണക്കാലത്തെ വര്‍ധിച്ച ആവശ്യകത കണക്കിലെടുത്ത് സംസ്ഥാനത്ത് ഗാര്‍ഹിക പാചകവാതക വിതരണത്തിനുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് കത്തയച്ചു. നിലവില്‍ റീഫില്‍ ബുക്കിംഗിന് നഗരങ്ങളില്‍ 25 ദിവസവും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസവുമാണ് കാത്തിരിപ്പ് സമയം. ഉത്സവ സീസണില്‍ വീടുകളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ പാചകവാതകം ആവശ്യമായി വരുന്നതിനാലും, പ്രവാസികളും ബന്ധുക്കളും വിനോദസഞ്ചാരികളും അടക്കം നിരവധിയാളുകള്‍ ഒത്തുചേരുന്ന സമയമായതിനാലും ഈ നിയന്ത്രണം കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കും. അതിനാല്‍, എല്‍.പി.ജി ക്ഷാമം ഒഴിവാക്കാന്‍ ഗ്യാസ് ബുക്കിംഗിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഉടനടി പിന്‍വലിക്കണമെന്ന് മന്ത്രി കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
Comments ()