മലപ്പുറം സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം നിര്യാതനായി
രാത്രിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ എത്തി വിളിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
മലപ്പുറം കുനിയിൽ സ്വദേശിയായ പി. കെ. സിദ്ദിഖ് (69) ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. പരേതരായ ചീരത്ത് പി. കെ. ഉമ്മർ, ഉമ്മാച്ചക്കുട്ടി എന്നിവരുടെ മകനാണ്. രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹം രാവിലെ എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ എത്തിയപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 42 വർഷമായി ഖത്തറിൽ പ്രവാസിയായ സിദ്ദിഖ് ഹോട്ടൽ, ട്രാൻസ്പോർട്ട് മേഖലകളിലെ സംരംഭകനായിരുന്നു. ജൈദ ടവറിന് സമീപം പ്രവർത്തിച്ചിരുന്ന പ്രമുഖ സ്ഥാപനമായ 'ടോപ്‌ഫോം' ഉടമ കൂടിയായിരുന്നു ഇദ്ദേഹം.
സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം ഖത്തറിലെ കിഴുപറമ്പ് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ 'കെപ്‌വ ഖത്തറി'ന്റെ സ്ഥാപക പ്രസിഡന്റായും, കുനിയിൽ പ്രവാസി കൂട്ടായ്മയായ 'കിയ ഖത്തറി'ന്റെ രക്ഷാധികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Comments ()