ദുബൈയിൽ സ്വർണവില വീണ്ടും കുറഞ്ഞു; വിപണിയെ സ്വാധീനിക്കുന്നത് ഈ ഘടകങ്ങൾ
അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. സ്പോട്ട് ഗോൾഡ് വില 0.45 ശതമാനം താഴ്ന്ന് ഔൺസിന് 4,357 ഡോളറിലെത്തി. ആഗോള വിപണിയിലെ ഈ ചലനത്തിന്റെ പ്രതിഫലനം ദുബൈ വിപണിയിലും പ്രകടമായി.
ദുബൈ: യുഎഇയിലെ സ്വർണവിപണിയിൽ വിലയിൽ നേരിയ കുറവ്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 400 ദിർഹത്തിന് താഴെയെത്തി. ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ ഇന്നത്തെ നിരക്കനുസരിച്ച് 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 399.50 ദിർഹമാണ് വില.
24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 525 ദിർഹവും 22 കാരറ്റിന് 486 ദിർഹവുമാണ് ഇന്നത്തെ നിരക്ക്. 21 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 466 ദിർഹമാണ് വില. കഴിഞ്ഞ നിരക്കിനെ അപേക്ഷിച്ച് ഗ്രാമിന് 2.50 ദിർഹത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. സ്പോട്ട് ഗോൾഡ് വില 0.45 ശതമാനം താഴ്ന്ന് ഔൺസിന് 4,357 ഡോളറിലെത്തി. ആഗോള വിപണിയിലെ ഈ ചലനത്തിന്റെ പ്രതിഫലനം ദുബൈ വിപണിയിലും പ്രകടമായി.
അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകൾ, ഫെഡറൽ റിസർവിന്റെ പലിശനിരക്ക് നയം, മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ തുടങ്ങിയ ഘടകങ്ങൾ വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എണ്ണവിലയിലെ മാറ്റങ്ങളും സ്വർണവിപണിയുടെ ഗതിയിൽ സ്വാധീനം ചെലുത്തുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.
Comments ()