സൗദിയില്‍ വാഹനാപകടം: മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം മൂന്നിയൂര്‍ ചിനക്കല്‍ സ്വദേശി എരണിക്കല്‍ അലവി ഹാജിയുടെ മകന്‍ നൗഫല്‍ (44) ആണ് മരിച്ചത്.
സൗദി അറേബ്യ: സൗദിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം മൂന്നിയൂര്‍ ചിനക്കല്‍ സ്വദേശി എരണിക്കല്‍ അലവി ഹാജിയുടെ മകന്‍ നൗഫല്‍ (44) ആണ് മരിച്ചത്. സൗദിയിലെ തെക്കന്‍ മേഖലയായ അബ്ഹയ്ക്കും ജീസാനുമിടയിലുള്ള ദര്‍ബിലാണ് നൗഫല്‍ അപകടത്തില്‍പ്പെട്ടത്.
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവേ നൗഫലും സഹപ്രവര്‍ത്തകരും അപകടത്തില്‍പ്പെടുകയായിരുന്നു. ദര്‍ബിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന മൂന്നംഗ സംഘം റോഡ് മുറിച്ചുകടക്കുന്നതിനിടെ ഈജിപ്ഷ്യന്‍ പൗരന്‍ ഓടിച്ച വാഹനം ഇവര്‍ക്ക് മേല്‍ ഇടിച്ചുകയറി.
അപകടത്തില്‍ പരിക്കേറ്റ തിരുവനന്തപുരം ബാലരാമപുരം സ്വദേശി സവാദ് നിലവില്‍ ഖമീസ് മുശൈത്തിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Comments ()