ചികിത്സയിലിരിക്കെ പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു
മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നിയമപരവും ഔദ്യോഗികവുമായ നടപടിക്രമങ്ങൾ ഒഐസിസി കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.
കുവൈത്ത് സിറ്റി: ചികിത്സയിലിരിക്കെ പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി. എറണാകുളം സ്വദേശി സിനോ ദേവസ്സിക്കുട്ടി (43)യാണ് കുവൈത്തിലെ അദാൻ ആശുപത്രിയിൽ മരണപ്പെട്ടത്.
നിയമപരവും ഔദ്യോഗികവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഒഐസിസി കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിച്ചത്.
അൽ ജാബർ ആശുപത്രിയിൽ ജീവനക്കാരിയായ പ്രിൻസി പോളിയാണ് ഭാര്യ. മക്കൾ: ഡിയോൺ, ദിയ, ദിവ.
Comments ()