പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയിൽ നിര്യാതനായി
പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയിൽ നിര്യാതനായി. മലപ്പുറം വണ്ടൂർ ചെമ്പ്രശ്ശേരി സ്വദേശി പാലക്കപള്ളിയാലിൽ മുഹമ്മദ് റാഷിദ് ആണ് മരിച്ചത്.
റിയാദ്: മലപ്പുറം വണ്ടൂർ ചെമ്പ്രശ്ശേരി സ്വദേശി പാലക്കപള്ളിയാലിൽ മുഹമ്മദ് റാഷിദ് (34) സൗദി അറേബ്യയിൽ നിര്യാതനായി. റിയാദിൽ നിന്ന് 200 കിലോമീറ്ററോളം അകലെയുള്ള ഹുത്ത സുദൈറിലാണ് സംഭവം. അബ്ബാസിന്‍റെയും സഫിയയുടെയും മകനാണ്. അർഷിദ ഭാനുവാണ് ഭാര്യ. റിൻസ ഐറിൻ ഏക മകളാണ്.
മൃതദേഹം ഹുത്ത സുദൈറിൽ തന്നെ ഖബറടക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിലാണ് ഇവിടുത്തെ കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. നടപടികൾ പൂർത്തിയാക്കുന്നതിനായി മുഹമ്മദ് റാഷിദിന്റെ ഭാര്യാസഹോദരൻ സമീറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹുത്ത സുദൈർ കെ.എം.സി.സി പ്രവർത്തകരായ വാജിദ് ആറളം, നൗഷാദ് വെട്ടുപാറ, മുനീർ മഞ്ചേരി എന്നിവരും സഹായത്തിനു രംഗത്തുണ്ട്.
Comments ()