ഡ്യൂട്ടിക്ക് പോകുന്നതിനിടെ വാഹനാപകടം: ബെംഗളുരുവിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

മലപ്പുറം കൊണ്ടോട്ടി കീശ്ശേരി സ്വദേശി കണിയാരുതൊടി വീട്ടിൽ രഞ്ജിത്ത് സി ആണ് മരിച്ചത്.

ഡ്യൂട്ടിക്ക് പോകുന്നതിനിടെ വാഹനാപകടം: ബെംഗളുരുവിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കീശ്ശേരി സ്വദേശി കണിയാരുതൊടി രഞ്ജിത്ത് സി (26) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എമർജൻസി വിഭാഗം നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ താമസസ്ഥലത്തുനിന്ന് ആശുപത്രിയിലേക്ക് ഡ്യൂട്ടിക്ക് പോകുന്നതിനിടെ കുഡ്‌ലു ഗേറ്റിന് സമീപത്തുവെച്ചാണ് രഞ്ജിത്ത് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.