സലാലയിൽ മലയാളി പ്രവാസിയുടെ മരണം: ജോലി കഴിഞ്ഞ് ഭാര്യയെത്തിയപ്പോൾ കണ്ടത് വീടിനുള്ളിൽ ജീവനറ്റ നിലയിൽ

കൊല്ലം ജില്ലയിലെ വള്ളിക്കാവ് സ്വദേശി ബിജുഭവനിൽ ബിജു മാധവൻകുട്ടി(52)യെ ആണ് സലാലയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

സലാലയിൽ മലയാളി പ്രവാസിയുടെ മരണം: ജോലി കഴിഞ്ഞ് ഭാര്യയെത്തിയപ്പോൾ കണ്ടത് വീടിനുള്ളിൽ ജീവനറ്റ നിലയിൽ

സലാല: കൊല്ലം വള്ളിക്കാവ് സ്വദേശിയായ പ്രവാസി മലയാളിയെ സലാലയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബിജുഭവനിൽ ബിജു മാധവൻകുട്ടി (52) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ ഭാര്യ വാതിൽ തുറന്നു പരിശോധിച്ചപ്പോഴാണ് ബിജുവിനെ വീടിനുള്ളിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സലാലയിലെ സ്വകാര്യ ആശുപത്രിയിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. ഭാര്യ രഞ്ജിനിയും ഇതേ ആശുപത്രിയിലെ ജീവനക്കാരിയാണ്. ഏക മകൾ നാട്ടിൽ ദന്തഡോക്ടറായി സേവനമനുഷ്ഠിക്കുന്നു.

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ഒമാൻ പൊലീസ് ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു. നിലവിൽ മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.