സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

അവധിക്ക് നാട്ടിൽ പോയിരുന്ന സാദത്ത് കുടുംബത്തോടൊപ്പം രണ്ടു ദിവസം മുൻപാണ് സൗദിയിൽ തിരിച്ചെത്തിയത്.

സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ അൽ ഖോബാറിൽ മലയാളി പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കൊല്ലം ഓച്ചിറ ക്ലാപ്പന മഠത്തിൽ തോപ്പിൽ വീട്ടിൽ സാദത്ത് സലിം (40) ആണ് ഞായറാഴ്ച രാവിലെ ദമ്മാമിൽ വെച്ച് മരണപ്പെട്ടത്. ഖോബാറിലെ സ്വകാര്യ കമ്പനിയിൽ സീനിയർ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.

അവധിക്ക് നാട്ടിൽ പോയ സാദത്ത് കുടുംബത്തോടൊപ്പം രണ്ട് ദിവസം മുൻപാണ് സൗദിയിൽ തിരിച്ചെത്തിയത്. തോപ്പിൽ സലീമിന്റെയും മെഹറുനിസ മഠത്തിലിന്റെയും മകനാണ്. ഭാര്യ: റാബിയ (പുത്തൻ വീട്ടിൽ). മകൾ: ഐസാ മറിയം (മൂന്നര വയസ്സ്).

നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ബന്ധുക്കളുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്നുവരുന്നു. സംസ്കാരം പിന്നീട് ക്ലാപ്പന ജമാഅത്ത് ഖബറിസ്ഥാനിൽ നടക്കും.