പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി; വയോധികൻ അറസ്റ്റിൽ
വിദ്യാർത്ഥിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് പ്രതിയെ ശനിയാഴ്ച രാത്രി തന്നെ കസ്റ്റഡിയിലെടുക്കുകയും വിശദമായ ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു
കോഴിക്കോട്: കൊയിലാണ്ടിയിൽ പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 65 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുചുകുന്ന് പുതിയോട്ടിൽ റസിക് ലാൽ ആണ് കേസിൽ അറസ്റ്റിലായത്.
ശനിയാഴ്ചയായിരുന്നു സംഭവം. വിദ്യാർത്ഥിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് പ്രതിയെ ശനിയാഴ്ച രാത്രി തന്നെ കസ്റ്റഡിയിലെടുക്കുകയും വിശദമായ ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
തുടർന്ന് പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 13 ദിവസത്തേക്ക് റിമാൻഡ് ചെയ്തതോടെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.
Comments ()