അൻവർ സാദത്തിനെതിരെ വധഭീഷണി; കവർച്ചാക്കേസിലെ പ്രതി അറസ്റ്റിൽ
ഈ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എംഎൽഎയെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ ഇയാൾ പ്രതികരിച്ചത്
കൊച്ചി: ആലുവ എംഎൽഎ അൻവർ സാദത്തിനെതിരെ സമൂഹമാധ്യമത്തിലൂടെ വധഭീഷണി ഉയർത്തിയ സംഭവത്തിൽ നെടുമ്പാശ്ശേരി മേയ്ക്കാട് സ്വദേശി എം.ജെ. ജോബിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ പൊലീസാണ് നടപടി സ്വീകരിച്ചത്.
ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഒരാളെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ മൂന്നാം പ്രതിയാണ് അറസ്റ്റിലായ ജോബി. ഈ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എംഎൽഎയെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ ഇയാൾ പ്രതികരിച്ചത്.
കവർച്ചാ കേസിലെ പ്രതികൾക്കെതിരെ കർശന നടപടി വേണമെന്നും അവർക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും അൻവർ സാദത്ത് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഈ നിലപാടിലുള്ള വിരോധമാണ് വധഭീഷണിക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Comments ()