യുഎഇയിലെ 4 ഇന്ത്യൻ കോൺസുലാർ കേന്ദ്രങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചു; സർവീസുകൾ ഇനി 12 കേന്ദ്രങ്ങൾ വഴി
സേവനങ്ങള്‍ അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന് ഔട്ട്സോഴ്സ് ചെയ്തിട്ടുണ്ടെന്ന് എംബസി അറിയിച്ചു.
യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, കോൺസുലാർ സേവന കേന്ദ്രങ്ങളിൽ നാലെണ്ണം ഭരണപരമായ കാരണങ്ങളാൽ ഇന്ന് മുതൽ പ്രവർത്തനം അവസാനിപ്പിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. മുസഫ, അൽ റീം, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്-1, ഷാർജ അൽ മജാസ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളാണ് പ്രവർത്തനം നിർത്തിവെച്ചത്.
സേവനങ്ങൾ 'അൽ ഹിന്ദ് ടൂഴ്സ് ആൻഡ് ട്രാവൽസി'ന് ഔട്ട്സോഴ്സ് ചെയ്തിട്ടുണ്ടെന്നും, ഇനി മുതൽ അബുദാബി, അൽ ഐൻ, അൽ ദഫ്ര, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ഫുജൈറ, കൽബ, ഖോർഫക്കാൻ എന്നിവിടങ്ങളിലെ 12 കോൺസുലാർ ആപ്ലിക്കേഷൻ കേന്ദ്രങ്ങൾ വഴിയായിരിക്കും സേവനങ്ങൾ ലഭ്യമാകുകയെന്നും എംബസി വ്യക്തമാക്കി.
രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ പ്രവർത്തിക്കുന്ന ഈ 12 കേന്ദ്രങ്ങളിലും തത്കാൽ പാസ്പോർട്ട് സേവനങ്ങൾ, നവജാത ശിശുക്കളുടെ അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റുകൾ, മുതിർന്ന പൗരന്മാർക്കുള്ള സേവനങ്ങൾ എന്നിവയ്ക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റ് ഇല്ലാതെ വാക്ക്-ഇൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Comments ()