മരുന്ന് വെക്കുന്നതിനിടെ പ്രകോപിതയായി പിടിയാന; കോന്നിയിൽ പാപ്പാന് ദാരുണാന്ത്യം
കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ കൊല്ലപ്പെട്ടു
പത്തനംതിട്ട: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ കൊല്ലപ്പെട്ടു. കോന്നി ചേരിമുക്ക് സ്വദേശി മോഹനന്‍ നായര്‍ (67)ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു ദാരുണ സംഭവം. ആനയുടെ തുമ്പിക്കൈയിലെ മുറിവില്‍ മരുന്നു വയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പിടിയാനയായ പ്രിയദര്‍ശിനി കൊലപ്പെടുത്തുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് ചുഴറ്റി നിലത്തടിച്ച ശേഷം തേറ്റ കൊണ്ട് കുത്തുകയായിരുന്നു.
നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ മോഹനന്‍നായരെ ഉടന്‍തന്നെ സമീപത്തെആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാല്‍ നൂറ്റാണ്ടിലേറെയായി കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ പാപ്പാനാണ് മോഹനന്‍ നായര്‍. മോഹനന്‍ നായരുടെ കുടുംബത്തിന് വനം വകുപ്പിന്റെ അടിയന്തര ധനസഹായമായ 5 ലക്ഷം രൂപ കൈമാറുമെന്ന് വനംവകുപ്പധികൃതര്‍ അറിയിച്ചു.
Comments ()