ഹരിപ്പാട് തനിച്ചു താമസിച്ചിരുന്നയാളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
തനിച്ചു താമസിച്ചിരുന്നയാളെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഹരിപ്പാട്: തനിച്ചു താമസിച്ചിരുന്ന മധ്യവയസ്കനെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പാട് വെങ്ങാലിൽ (പരേതനായ വി. എ. വർഗീസിന്റെ മകൻ) രഞ്ജി വർഗീസ് (52) ആണ് മരിച്ചത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇപ്പോൾ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്കാരം ശനിയാഴ്ച രാവിലെ 11-ന് പള്ളിപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയിൽ നടക്കും. പരേതയായ തങ്കമ്മ വർഗീസാണ് മാതാവ്. സഹോദരൻ: ജോർജ് വർഗീസ് വെങ്ങാലിൽ.
Comments ()