മദ്യലഹരിയിൽ സംഘർഷം; കൊല്ലത്ത് 39കാരനെ കുത്തിക്കൊലപ്പെടുത്തി

മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

മദ്യലഹരിയിൽ സംഘർഷം; കൊല്ലത്ത് 39കാരനെ കുത്തിക്കൊലപ്പെടുത്തി

കൊല്ലം: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കടവൂര്‍ സ്വദേശിയും തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലെ 'ശിവരാജു' എന്ന ആനയുടെ മൂന്നാം പാപ്പാനുമായ പാല്‍ക്കുളങ്ങര രാജു (39) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടാം പ്രതിയായ മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ഒന്നാം പ്രതിയായ ശ്യാംകുമാര്‍ നിലവില്‍ ഒളിവിലാണ്. പിടിയിലായ മഹേഷ്, ശ്യാമിന്റെ സഹോദരനാണ്. സുഹൃത്തുക്കള്‍ തമ്മില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.