വിസ ലഭിച്ചില്ല; സിഡ്‌നി ഷോ മാറ്റിവെച്ചു, ആരാധകരോട് ക്ഷമ ചോദിച്ച് മോഹന്‍ലാല്‍
ക്ഷമ ചോദിച്ച് മോഹൻലാൽ സംഘാടകർക്ക് വീഡിയോ സന്ദേശം അയച്ചു
കൊച്ചി: മോഹന്‍ലാലിന് വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് സിഡ്‌നിയില്‍ നടക്കാനിരുന്ന ഷോ മാറ്റിവെച്ചു. പരിപാടിയില്‍ പങ്കെടുക്കേണ്ട മറ്റെല്ലാ താരങ്ങളും ഓസ്ട്രേലിയയില്‍ എത്തിയെങ്കിലും മോഹന്‍ലാലിന് വിസ ലഭിക്കാതിരുന്നതാണ് ഷോ മാറ്റിവെയ്ക്കാന്‍ കാരണമായത്. സംഭവത്തില്‍ സംഘാടകരോടും ആരാധകരോടും വൈകാരികമായി ക്ഷമ ചോദിച്ചുകൊണ്ട് മോഹന്‍ലാല്‍ വീഡിയോ സന്ദേശം അയച്ചു.
വിസ ലഭിക്കാത്തതിന്റെ കാരണം വ്യക്തമല്ലെന്നും ഇതില്‍ സാങ്കേതികപരമായോ ക്ലറിക്കല്‍ പരമായോ ഉള്ള പിഴവുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇത് സ്വന്തം കുറ്റമായി തന്നെ കാണുന്നുവെന്നും, താന്‍ ഒഴികെയുള്ള എല്ലാവരും അവിടെ എത്തിയിട്ടും തനിക്ക് വരാന്‍ സാധിക്കാത്തതില്‍ എന്ത് പറയണമെന്ന് അറിയില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ഉണ്ടായ അസൗകര്യത്തില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുകയും ചെയ്തു.
Comments ()