മൺസൂൺ ബമ്പർ അടിച്ചു; 10 കോടിയുടെ ഒന്നാം സമ്മാനം എറണാകുളം സ്വദേശിക്ക്, ടിക്കറ്റ് വിറ്റത് കണ്ണൂരിൽ

രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ അഞ്ച് പേർക്ക് ലഭിക്കും

മൺസൂൺ ബമ്പർ അടിച്ചു; 10 കോടിയുടെ ഒന്നാം സമ്മാനം എറണാകുളം സ്വദേശിക്ക്, ടിക്കറ്റ് വിറ്റത് കണ്ണൂരിൽ

തിരുവനന്തപുരം: ഈ വർഷത്തെ മൺസൂൺ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. 250 രൂപ വിലയുള്ള ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ പത്ത് കോടി രൂപ MC 576896 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. കണ്ണൂരിലെ ലോട്ടറി ഏജന്റായ മനോജ് വിറ്റ ഈ ടിക്കറ്റ് സ്വന്തമാക്കിയത് ഒരു എറണാകുളം സ്വദേശിയാണ്.

നിയമപ്രകാരമുള്ള നികുതികൾ കിഴിച്ചതിന് ശേഷം 7,01,87,500 രൂപയാണ് ഒന്നാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് ലോട്ടറി വകുപ്പിൽ നിന്ന് ലഭിക്കുക. എന്നാൽ ഇതിൽ നിന്നും കേന്ദ്ര സർക്കാരിന്റെ ആദായനികുതി സർചാർജ്, ഹെൽത്ത് ആൻഡ് എജ്യൂക്കേഷൻ സെസ് എന്നിവ കൂടി കുറയ്ക്കുന്നതോടെ ഭാഗ്യശാലിക്ക് കൈയിൽ കിട്ടുന്ന അറ്റതുക 6 കോടി 30 ലക്ഷം രൂപയായിരിക്കും.

ലോട്ടറിയുടെ രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ വീതം MA 530984, MB 884378, MC 351820, MD 557299, ME 685578 എന്നീ അഞ്ച് നമ്പറുകൾക്ക് ലഭിച്ചു. മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ വീതം MA 816079, MB 725332, MC 504425, MD 323192, ME 739809 എന്നീ അഞ്ച് ടിക്കറ്റുകൾക്കുമാണ് ലഭിച്ചിരിക്കുന്നത്.