കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: നാളെ 3 ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെയും (ഞായർ), പാലക്കാട്, ഇടുക്കി ജില്ലകളിൽ തിങ്കളാഴ്ചയും റെഡ് അലർട്ട് നൽകിയിട്ടുണ്ട്.
ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ 7 ജില്ലകളിലും, മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലും, തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Comments ()