വീട്ടിലെത്തിയ ഭർത്താവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ഭാര്യയും മകനും വെട്ടേറ്റ് മരിച്ച നിലയിൽ
വീട്ടിലെത്തിയ രാജേന്ദ്രനാണ് ഇരുവരെയും ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടത്. വിരമിച്ച കെഎസ്ഇബി ജീവനക്കാരനായ രാജേന്ദ്രൻ രാവിലെ ടൗണിലേക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്
മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ അമ്മയെയും മകനെയും വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലയൺസ് ക്ലബ്ബ് റോഡിലെ ‘നന്ദനം’ വീട്ടിലെ രണ്ടാം നിലയിൽ നിന്നാണ് നവീൻ കൃഷ്ണ (21), അമ്മ ജ്യോതി (56) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. രാവിലെ 9.30ഓടെയായിരുന്നു സംഭവം.
വീട്ടിലെത്തിയ രാജേന്ദ്രനാണ് ഇരുവരെയും ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടത്. വിരമിച്ച കെഎസ്ഇബി ജീവനക്കാരനായ രാജേന്ദ്രൻ രാവിലെ ടൗണിലേക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ ഇരുവരെയും ഉടൻ തലശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ മാർച്ചിൽ അധ്യാപികയായി സർവീസിൽനിന്ന് വിരമിച്ചയാളാണ് ജ്യോതി. അമ്മയെ ആക്രമിച്ചശേഷം നവീൻ കൃഷ്ണ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മട്ടന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
Comments ()