'മറ്റുള്ളവർക്ക് വെളിച്ചമാകട്ടെ എന്റെ ശരീരം'; 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി നിഷ ജോസ് കെ. മാണി
മരണാനന്തരം തന്റെ 14 അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ട് നിഷ ജോസ് കെ മാണി.
കോട്ടയം: മരണാനന്തരം തന്റെ 14 അവയവങ്ങൾ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രത്തിൽ ഒപ്പുവെച്ച് നിഷ ജോസ് കെ മാണി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനിലാണ് (NOTTO) അവർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നിഷ ഈ വിവരം പങ്കുവെച്ചത്.
തന്റെ മരണം മറ്റൊരാളുടെ ജീവിതത്തിന്റെ പുതിയൊരു തുടക്കമാകണമെന്ന ആഗ്രഹത്തോടെയാണ് അവർ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
"എന്റെ മരണം വെറുമൊരു വിടവാങ്ങൽ മാത്രമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല; അതൊരു തുടർച്ചയായിരിക്കണം. വീണ്ടും മിടിക്കുന്ന ഒരു ഹൃദയം, മറ്റൊരു സൂര്യോദയം കാണാൻ കഴിയുന്ന കണ്ണുകൾ, വർഷങ്ങളുടെ കഷ്ടപ്പാടിൽ നിന്ന് മോചനം നൽകുന്ന വൃക്ക, പ്രിയപ്പെട്ടവരോടൊപ്പം കൂടുതൽ സമയം ജീവിക്കാൻ സഹായിക്കുന്ന കരൾ, ശ്വാസകോശം, മറ്റ് ടിഷ്യൂകൾ... എന്റെ ശരീരം മണ്ണിലേക്ക് മടങ്ങുന്നതിന് മുമ്പ്, കഴിയുന്നത്ര ജീവനുകളിലേക്ക് അത് പകരട്ടെ.
14 അവയവങ്ങൾ... 14 ജീവിതസാധ്യതകൾ... ഒരു ജീവിതത്തിന്റെ അവസാന സമ്മാനമാണിത്. എന്റെ മകൾക്ക് എന്റെ ശരീരം നഷ്ടപ്പെട്ടേക്കാം, എന്നാൽ എന്റെ സ്നേഹം ഒരിക്കലും നഷ്ടപ്പെടില്ല.
Comments ()