23വര്‍ഷത്തിന് ശേഷം മുത്തങ്ങ കേസില്‍ വിധി ഇന്ന്, നിര്‍ണ്ണായകം
വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ അയൂബ്ഖാന്‍ ആണ് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിധി പറയുക. മുത്തങ്ങയില്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ഭൂസമരം നടത്തിയവര്‍ക്കുനേരെ പൊലീസ് വെടിയുതിര്‍ക്കുകയും പിന്നാലെ സംഘര്‍ഷമാവുകയും ചെയ്തു.
കല്‍പ്പറ്റ: വലിയ ചര്‍ച്ചയായ മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് കോണ്‍സ്റ്റബിള്‍ കെവി വിനോദ് കൊല്ലപ്പെട്ട കേസിലെ ഇന്ന് വിധി ഇന്ന് കോടതി പ്രസ്താവിക്കും. 23 വര്‍ഷത്തിനുശേഷമാണ് വിധി.
വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ അയൂബ്ഖാന്‍ ആണ് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിധി പറയുക. മുത്തങ്ങയില്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ഭൂസമരം നടത്തിയവര്‍ക്കുനേരെ പൊലീസ് വെടിയുതിര്‍ക്കുകയും പിന്നാലെ സംഘര്‍ഷമാവുകയും ചെയ്തു.
ഈ സംഘര്‍ഷത്തിലാണ് കണ്ണൂര്‍ കെഎപി നാലാം ബറ്റാലിയനില്‍ കോണ്‍സ്റ്റബിള്‍ ആയിരുന്ന വിനോദ് കൊല്ലപ്പെട്ടത്. 2003 ഫെബ്രുവരി 19ന് ആയിരുന്നു സംഭവം. ആദിവാസി ജോഗിയും പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു.
സംഭവത്തില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. പോലീസ് പ്രദേശത്തെ കുടിലുകള്‍ക്കെല്ലാം തീയിട്ടു. സമരക്കാര്‍ അമ്പും വില്ലും വടികളും ഉപയോഗിച്ച് പ്രതിരോധിച്ചു. ഇതിനിടെയാണ് വിനോദ് കൊല്ലപ്പെട്ടത്.
കേസില്‍ ആകെ 53 ആദിവാസികളെയാണ് പ്രതിചേര്‍ത്തത്. കേസില്‍ ആദിവാസി ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദനാണ് ഒന്നാം പ്രതി. പ്രതികളില്‍ 15 പേര്‍ ഇതിനകം മരണമടഞ്ഞു. ഒരാള്‍ കിടപ്പിലുമാണ്. ശേഷിക്കുന്ന പ്രതികളെല്ലാം വാര്‍ധക്യത്തിലെത്തിയവരാണ്.
Comments ()