നെടുമ്പാശ്ശേരി അപകടം: സുഹൈലിന്റെ ശരീരത്തിൽ അഞ്ചിരട്ടി മദ്യം; ജാമ്യാപേക്ഷയെ എതിർക്കാൻ പോലീസ്
വ്യാഴാഴ്ച രാത്രി പുറത്തുവന്ന സാമ്പിൾ പരിശോധന ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ ദുരന്തമുണ്ടാക്കിയ മിനി കൂപ്പർ അപകടക്കേസിലെ പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്നു. വ്യാഴാഴ്ച രാത്രി ലഭ്യമായ സാമ്പിൾ പരിശോധനാ റിപ്പോർട്ട് പ്രകാരം, അനുവദനീയമായ പരിധിയേക്കാൾ അഞ്ചിരട്ടിയിലധികം മദ്യത്തിന്റെ അളവ് സുഹൈലിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു എന്ന് വ്യക്തമായി. പരിശോധനാ ഫലം തീർത്തും ഞെട്ടിക്കുന്നതാണെന്ന് പോലീസ് അറിയിച്ചു.
നിയമപ്രകാരം 100 മില്ലിലിറ്റർ രക്തത്തിൽ 30 മില്ലിഗ്രാം വരെ മദ്യമാകാം അനുവദനീയമായ പരിധി. എന്നാൽ ഇതിന്റെ അഞ്ചിരട്ടിയിലധികം മദ്യമാണ് സുഹൈലിന്റെ സാമ്പിളിൽ കണ്ടെത്തിയത്. അപകടസമയത്ത് പ്രതി അമിതമായി മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ നൽകിയ മൊഴി പൂർണ്ണമായും ശരിവെക്കുന്നതാണ് ഈ റിപ്പോർട്ട്.
Comments ()