നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ 1250ആയി, മലയാളികളെക്കുറിച്ച് സൂചനയില്ല
4875 പേരെ ഇനിയും കണ്ടെത്താനുണ്ട്, ഇതിൽ 561 വിദേശികളും ഉൾപ്പെടുന്നു.
നേപ്പാളിലുണ്ടായ കടുത്ത മിന്നൽ പ്രളയത്തിൽ ആകെ മരണസംഖ്യ 1250 ആയി ഉയർന്നു. ഇതിൽ 1229 പേർ നേപ്പാളിലും 21 പേർ ചൈനീസ് പ്രദേശങ്ങളിലുമാണ് മരിച്ചത്. കാണാതായ 4875 പേരിൽ 561 പേർ വിദേശികളാണെന്ന് നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാണാതായ മലയാളികളെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയ ചിത്വൻ ജില്ലയിലടക്കം മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇതുവരെ 11,923 പേരെ രക്ഷപ്പെടുത്തിയതായി നേപ്പാൾ സൈന്യം വ്യക്തമാക്കി. തിരച്ചിൽ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഇന്ത്യയിൽ നിന്നുള്ള 11 അംഗ വിദഗ്ധ സംഘവും നേപ്പാളിലെത്തിയിട്ടുണ്ട്. ദുരന്തത്തിന് പിന്നാലെ അടിയന്തര സഹായങ്ങളെത്തിച്ച ഇന്ത്യയോടും ചൈനയോടും നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷാ നന്ദി അറിയിച്ചു. എന്നാൽ, ഇന്ത്യയും ചൈനയും യു.എസും നൽകുന്ന സഹായങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന് ലഭിക്കുന്ന നഷ്ടപരിഹാരമാണെന്ന നേപ്പാൾ വിദേശകാര്യമന്ത്രി ശിസിർ ഖനാലിന്റെ മാധ്യമ പരാമർശം വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.
Comments ()