നേപ്പാളിൽ മിന്നൽപ്രളയം: എട്ടുമരണം, നി​രവധി പേരെ കാണാതായി

നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ എട്ടുപേർ മരിച്ചു. നിരവധി പേരെ കാണാതായി. ഒട്ടേറെ ​ഗ്രാമങ്ങൾ ഒലിച്ചുപോയി. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

നേപ്പാളിൽ മിന്നൽപ്രളയം: എട്ടുമരണം, നി​രവധി പേരെ കാണാതായി

നേപ്പാളിലെ ടിബറ്റൻ അതിർത്തി മേഖലകളിൽ ഉണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ വൻ നാശനഷ്ടം. ദുരന്തത്തിൽ എട്ടുപേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെ ടിബറ്റിൽനിന്ന് ഒഴുകിയെത്തുന്ന ഭോട്ടെ കോഷി നദിയിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്ന് വെള്ളം ഇരച്ചുകയറിയതാണ് പ്രളയത്തിന് കാരണമായത്. നദീതീരത്തെ നിരവധി ഗ്രാമങ്ങൾ പൂർണ്ണമായി വെള്ളത്തിനടിയിലാവുകയും ഒട്ടേറെ വീടുകളും വാഹനങ്ങളും ഒലിച്ചുപോവുകയും ചെയ്തു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് സൈന്യത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ ഊർജ്ജിതമായ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരന്തബാധിതരെ സഹായിക്കാനും മാറ്റിപ്പാർപ്പിക്കാനുമായി സൈനിക ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിൽ നടക്കുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമായി നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ അടിയന്തര യോഗം വിളിച്ചുചേർത്തു.