നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി സംഘം, ഇടപെട്ട് മുഖ്യമന്ത്രി
പ്രളയത്തിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു.
തിരുവനന്തപുരം: നേപ്പാളിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ കാഞ്ഞങ്ങാട് മുൻ എസ്.ഐ. പ്രദീപ് ഉൾപ്പെടെയുള്ള 36 അംഗ മലയാളി വിനോദസഞ്ചാര സംഘം അപകടമേഖലയിൽ കുടുങ്ങി. കനത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് സംഘം പെട്ടിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും, വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും സർക്കാർ വ്യക്തമാക്കി.
Comments ()