റോഡിലെ കുഴിയിൽ കുടുങ്ങി ആംബുലൻസ്; സമയത്ത് ചികിത്സ കിട്ടാതെ യുപിയിൽ നവജാതശിശു മരിച്ചു

. ശ്വാസതടസ്സമുണ്ടായ നവജാതശിശുവിന് സമയത്തിന് ചികിത്സ ലഭിക്കാതെ മരണം സംഭവിച്ചു.

റോഡിലെ കുഴിയിൽ കുടുങ്ങി ആംബുലൻസ്; സമയത്ത് ചികിത്സ കിട്ടാതെ യുപിയിൽ നവജാതശിശു മരിച്ചു

ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ തകർന്നടിഞ്ഞ റോഡ് കാരണം ആംബുലൻസ് മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി നവജാതശിശു ചികിത്സ കിട്ടാതെ മരിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞിനെയുമായി ജില്ലാ ആശുപത്രിയിലേക്ക് വേഗത്തിൽ കുതിച്ച ആംബുലൻസ്, റോഡിലെ വൻ കുഴിയിൽപ്പെടുകയായിരുന്നു. രണ്ടു മണിക്കൂറോളമാണ് വാഹനം ഇവിടെ കിടന്നത്. ഏറെ പ്രയാസപ്പെട്ട് ഒടുവിൽ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തക്കസമയത്ത് വൈദ്യസഹായം ലഭിക്കാത്തതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. റോഡുകളുടെ ദുരവസ്ഥ പരിഹരിക്കാത്ത അധികൃതരുടെ ഗുരുതരമായ അനാസ്ഥയ്‌ക്കെതിരെ നാടാകെ കടുത്ത പ്രതിഷേധത്തിലാണ്. തകർന്ന റോഡുകൾ ഉടനടി പുനർനിർമ്മിക്കണമെന്നും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.