നെയ്മർ ഫിറ്റായി മടങ്ങിയെത്തി; ആദ്യ ഇലവൻ സംബന്ധിച്ച് മൗനം പാലിച്ച് ആഞ്ചലോട്ടി
പരിക്കിൽ നിന്ന് പൂർണമായി മുക്തനായ സൂപ്പർ താരം നെയ്മർ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങാൻ സജ്ജമാണെന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി അറിയിച്ചു. എന്നാൽ ആദ്യ ഇലവനിൽ നെയ്മർ ഉണ്ടാകുമോ എന്നതിൽ വ്യക്തമായ സൂചന അദ്ദേഹം നൽകിയില്ല
മിയാമി: സ്കോട്ട്‌ലൻഡിനെതിരായ ലോകകപ്പിലെ നിർണായക ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായി ബ്രസീൽ ടീമിന് സന്തോഷവാർത്ത. പരിക്കിൽ നിന്ന് പൂർണമായി മുക്തനായ സൂപ്പർ താരം നെയ്മർ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങാൻ സജ്ജമാണെന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി അറിയിച്ചു. എന്നാൽ ആദ്യ ഇലവനിൽ നെയ്മർ ഉണ്ടാകുമോ എന്നതിൽ വ്യക്തമായ സൂചന അദ്ദേഹം നൽകിയില്ല.
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം 34-കാരനായ നെയ്മർ ബ്രസീലിന്റെ ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്തിയതാണ്. എന്നാൽ പരിക്കിനെ തുടർന്ന് മൊറോക്കോയും ഹെയ്തിയും നേരിട്ട ആദ്യ രണ്ട് മത്സരങ്ങളിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ നെയ്മർ പൂർണ ഫിറ്റായി ടീമിനൊപ്പം പരിശീലനം തുടരുകയാണെന്ന് കോച്ച് വ്യക്തമാക്കി.
മത്സരത്തിൽ നെയ്മറുടെ കളിസമയം സംബന്ധിച്ച ചോദ്യത്തിന് രസകരമായ മറുപടിയായിരുന്നു ആഞ്ചലോട്ടിയുടെത്. “അദ്ദേഹത്തിന് 90 മിനിറ്റും കളിക്കാം… പക്ഷേ അത്രയും നടന്നുതീര്‍ക്കേണ്ടി വരും” എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, നെയ്മർ കളിക്കാത്ത സാഹചര്യത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യവും അനുഭവവും ടീമിലെ യുവതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്ന് കോച്ച് കൂട്ടിച്ചേർത്തു.
Comments ()